കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?
Aപുന്നപ്ര - വയലാർ സമരം
Bവിമോചന സമരം
Cകയ്യൂർ സമരം
Dഉത്തരവാദ ഭരണ പ്രക്ഷോഭം
Answer:
B. വിമോചന സമരം
Read Explanation:
വിമോചനസമരം
- കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.
- സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കി
- എങ്കിലും വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി നടത്തിയ വിദ്യാഭ്യാസ ബില്ലിനോട് എതിർപ്പാണ് സമരത്തിൻറെ പ്രധാന കാരണം ആയിരുന്നത്.
- ഭാരത കേസരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്നത്ത് പത്മനാഭൻ ആണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
- സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ജീവശിഖ ജാഥ നയിക്കുകയുണ്ടായി.
- വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.
- 356 ആം വകുപ്പ് പ്രകാരമാണ് ഒന്നാം മന്ത്രിസഭ പിരിച്ചു വിട്ടത്.
- 'വിമോചനസമരം' എന്ന വാക്കിൻറെ ഉപജ്ഞാതാവ് പനമ്പള്ളി ഗോവിന്ദമേനോൻ ആണ്