App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം

Aആശാകിരണം

Bആർദ്രം

Cഹൃദ്യം

Dലൈഫ് മിഷൻ

Answer:

B. ആർദ്രം

Read Explanation:

ആര്‍ദ്രം മിഷന്‍

  • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
  • രോഗീ സൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
  • അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.
  • സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
  • ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.

ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
  • കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം
  • രോഗികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും
  • രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ സ്ഥാപിക്കും.

  • എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.

Related Questions:

സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
The scheme for Differently Abled people run by the Government of Kerala :
കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?