കൊക്കക്കോളയുടെ ശീതളപാനീയ നിർമ്മാണയൂണിറ്റിൻറെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാൻറിൻറെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗമടങ്ങുന്ന ഗ്രാമവാസികൾ തുടങ്ങിയ സമരമാണ് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരം