App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

A2012 നവംബർ 1

B2012 നവംബർ 3

C2012 നവംബർ 5

D2012 നവംബർ 8

Answer:

A. 2012 നവംബർ 1

Read Explanation:

  • വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act).
  • സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്.
  • സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം.
  • ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
  • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.

Related Questions:

കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടി കളെ വിദ്യാഭ്യാസം നൽകി സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷൻ ഏർപ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി
കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?