കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റപദ്ധതി
Aസ്പെക്ട്രം
Bജീവനം
Cപരിരക്ഷ
Dമൃതസഞ്ജീവനി
Answer:
D. മൃതസഞ്ജീവനി
Read Explanation:
മൃതസഞ്ജീവനി
കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി.
1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
2012 ആഗസ്‌റ്റ് 12-ന് മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു. മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ സിനിമാതാരം മോഹൻലാലാണ്. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു.