കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?
Aപുല്ലേലികുഞ്ചു
Bഘാതകവധം
Cകുന്ദലത
Dഇന്ദുലേഖ
Answer:
B. ഘാതകവധം
Read Explanation:
1877-ൽ ആണ് ഘാതകവധം പ്രസിദ്ധീകരിച്ചത്.
മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നായി ഘാതകവധം കണക്കാക്കപ്പെടുന്നു.
അക്കാലത്തെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും അറിയാൻ ഈ നോവൽ സഹായിക്കുന്നു.
സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ (മിസിസ് ഫ്രാൻസെസ് ആൻ കോളിൻസ്) ഇംഗ്ലീഷിൽ രചിച്ച നോവലാണിത്.
അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്.
ഇംഗ്ലീഷിൽ "ദി സ്ലേയർ സ്ലെയിൻ" എന്ന പേരിലാണ് ഈ നോവൽ അറിയപ്പെടുന്നത്.
1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.