App Logo

No.1 PSC Learning App

1M+ Downloads
കേൾവി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉൾപ്പെടുന്ന ക്ലാസിലേക്കായി പഠന പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ പരിഗണിക്കേണ്ട കാര്യം ഏതാണ് ?

Aസംഘ പ്രവർത്തന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക

Bപാഠപുസ്തകം എല്ലാവർക്കും ഉറപ്പാക്കുക

Cപാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു ദൃശ്യ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുക

Dഗൃഹപാഠങ്ങൾ പ്രത്യേകം തയ്യാറാക്കി നൽകുക

Answer:

C. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു ദൃശ്യ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുക

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (Children with special needs) :- ശാരീരികമോ ബുദ്ധിപരമോ  വികാസപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ സമപ്രായക്കാരെക്കാൾ കൂടുതൽ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ.

പ്രത്യേകതകൾ :-

  • വളർച്ച ഘട്ടത്തിൽ താമസം നേരിടുന്നു.
  • ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
  • ആശയവിനിമയത്തിൽ ബുദ്ധിമുട്ട്.
  • വൈകാരിക വ്യവഹാര മേഖലകളിൽ പരിമിതികൾ.
  • ബുദ്ധിപരമായ പരിമിതി മൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല.
  • വരുംവരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
  • പഠന മേഖലകളിലെ പ്രയാസങ്ങൾ.
  • സാമൂഹ്യ നിയമങ്ങൾ പാലിച്ചുകൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.

ശ്രവണ വൈകല്യം (Hearing impairment)

  • പൂർണ്ണമോ, ഭാഗികമോ കേൾവി തകരാറുള്ളവരെ ഈ വിഭാഗത്തിൽപ്പെടുത്താം.
  • കേൾവിയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയാത്തതിനാൽ ഭാഷാപഠനം പ്രയാസമാകുന്നു.
  • ഓഡിയോ ഗ്രാം -  കേൾവിയിലുണ്ടാകുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് ഓഡിയോ ഗ്രാം.
  • കേൾവി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉൾപ്പെടുന്ന ക്ലാസിൽ അധ്യാപകൻ  പരിഗണിക്കേണ്ട കാര്യങ്ങൾ :-
  • കുട്ടിയെ മുൻ ബെഞ്ചിൽ ഇരുത്തുക. 
  • ശബ്ദശല്യങ്ങളിൽ നിന്ന് അകന്നാ യിരിക്കണം ക്ലാസ്റൂം. 
  • കുട്ടിയുടെ മുഖത്തു നോക്കി മാത്രം സംസാരിക്കുക.
  • ഹിയറിങ് എയ്ഡിന്റെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക.
  • മറ്റ് ഇന്ദ്രിയങ്ങൾ പരമാവധി ഉപയോഗിക്കും വിധം പഠനോപകരണങ്ങൾ കൈകാര്യംചെയ്യാൻ അവസരമുണ്ടാക്കുക.

Related Questions:

അബ്രഹാം മാസ്ലോവിൻറെ ആവശ്യങ്ങളുടെ ആരോഹണ ശ്രേണിയിൽ ഉൾപ്പെടാത്തത് ഏത് ?
Who proposed multifactor theory
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം ?
ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് എന്ത് തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന ആന്തരിക അവസ്ഥയാണ് ?
പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനഃശാസ്ത്രം എന്ന് നിർവചിച്ചതാര് ?