App Logo

No.1 PSC Learning App

1M+ Downloads
കൊഹ്ളർ സുൽത്താൻ എന്ന പേരുള്ള .................... ആണ് പരീക്ഷണം നടത്തിയത്.

Aപട്ടിയിൽ

Bഎലിയിൽ

Cചിമ്പാൻസിയിൽ

Dപ്രാവിൽ

Answer:

C. ചിമ്പാൻസിയിൽ

Read Explanation:

ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
  • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
  • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
  • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
  • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
  • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

Related Questions:

How many stages are there in Freud’s Psychosexual Theory?
Correlative subsumption occurs when:
വ്യവഹാരവാദത്തിൻ്റെ ഉപജ്ഞാതാവ്?
Learning is a relatively entering change in behaviour which is a function of prior behaviour said by
ആദ്യം ഇറച്ചിക്കഷണം കാണിച്ചപ്പോൾ നായക്ക് ഉമിനീർ സ്രവമുണ്ടായി. പിന്നീട് ഇറച്ചിക്കഷണത്തോടൊപ്പം ബെൽ ശബ്ദം കേൾപ്പിച്ചപ്പോഴും ഉമിനീർ സ്രവമുണ്ടായി. ഇത് ആവർത്തിച്ചു. പിന്നീട് ബെൽ ശബ്ദം മാത്രം കേൾപ്പിച്ചപ്പോഴും ഉമിനീർ സ്രവമുണ്ടായി. പക്ഷേ ഇറച്ചി കൊടുത്തില്ല.പിന്നീട് പല പ്രാവശ്യം ഇങ്ങനെ ചെയ്തു. പക്ഷേ നായ കേട്ടതായി ഭാവിച്ചില്ല. ഇവിടെ നായയിൽ സംഭവിച്ചത്?