App Logo

No.1 PSC Learning App

1M+ Downloads
കോത്താരി കമ്മീഷൻ റിപ്പോർട്ട് _____________എന്നായിരുന്നു.

Aഭാവി ഇന്ത്യയ്ക്കുള്ള വിദ്യാഭ്യാസം

Bവിദ്യാഭ്യാസത്തിന്റെ വൈവിധ്യവൽക്കരണം

Cവിദ്യാഭ്യാസവും ദേശീയ വികസനവും

Dജനാധിപത്യത്തിൽ വിദ്യാഭ്യാസവും സാമൂഹികവൽക്കരണവും

Answer:

C. വിദ്യാഭ്യാസവും ദേശീയ വികസനവും

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ 'Education for National Development' (ദേശീയ വികസനത്തിനായുള്ള വിദ്യാഭ്യാസം) എന്ന ഉപശീർഷകത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?
ഏത് ക്ലാസ് മുതലാണ് 'കോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്?
പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?
വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?