Challenger App

No.1 PSC Learning App

1M+ Downloads
കോറിയോലിസ് പ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്ന പ്രതിഭാസത്തെ വിശദീകരിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ ?

Aവില്യം ഫെറല്‍

Bജോൺ ടിൻഡൽ

Cജെയിംസ് ഹാൻസെൻ

Dസ്വാന്റേ അർഹേനിയസ്

Answer:

A. വില്യം ഫെറല്‍

Read Explanation:

കോറിയോലിസ് ബലം

  • ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കോറിയോലിസ് ബലം. 
  • ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.
  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.

ഫെറല്‍ നിയമം

  • കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.
  • അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.

 


Related Questions:

' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?

ചെറിയ തോത് ഭൂപടങ്ങൾക്ക് (Small Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. അറ്റ്ലസ് ഭൂപടം
  2. കഡസ്ട്രൽ ഭൂപടം
  3. ധരാതലീയ ഭൂപടം
    സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?

    ധരാതലീയ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവ
    2. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു
    3. ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത് സർവ്വേ ഓഫ് ഇന്ത്യക്കാണ്

      പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ ഏതെല്ലാം :

      1. പശ്ചിമവാത പ്രവാഹം
      2. ബ്രിട്ടീഷ് കൊളംബിയ പ്രവാഹം
      3. ഉത്തര പസഫിക് പ്രവാഹം
      4. കാലിഫോർണിയ പ്രവാഹം