Challenger App

No.1 PSC Learning App

1M+ Downloads
കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ആരെയാണ് അറസ്റ്റ് ചെയ്തത് ?

Aസി.കൃഷ്ണൻ

Bസി.കേശവൻ

Cടി.കെ.മാധവൻ

Dജി.പി.മാധവൻ

Answer:

B. സി.കേശവൻ

Read Explanation:

തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം.സമഗ്രാധികാരത്തിലൂടെ തിരുവിതാംകൂറിനെ സി.പി. രാമസ്വാമി അയ്യർ അടക്കിഭരിച്ച ഘട്ടത്തിൽ 'സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടിയ പ്രസംഗമാണ് കോഴഞ്ചേരി പ്രസംഗം. സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് അറസ്റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. രണ്ടു മാസത്തേക്ക് പ്രസംഗിക്കുന്നതും വിലക്കി.


Related Questions:

ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
"തിരുനാൾക്കുമ്മി' എന്ന കൃതിയുടെ കർത്താവാര് ?
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?
Atmavidya Sangam was founded by: