App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ആരുടെ നേതൃത്വത്തിലാണ് ഉപ്പുനിയമം ലംഘിച്ചത്?

Aമുഹമ്മദ് അബ്ദു റഹ്‌മാൻ

Bമൊയാരത്ത് ശങ്കരൻ

Cമുഹമ്മദ് മൗലവി

Dകെ. പി. കേശവമേനോൻ

Answer:

A. മുഹമ്മദ് അബ്ദു റഹ്‌മാൻ

Read Explanation:

  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ ​പയ്യന്നൂർ , ബേപ്പൂർ​(കോഴിക്കോട്) എന്നിവയാണ്.
  • പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം നയിച്ചത് - കെ. കേളപ്പൻ
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു
  • ഇവിടെ തന്നെയാണ് ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും.
  • ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്‍റെ തുടർച്ചയായി കേരളത്തിൽ ആദ്യമായി ഉപ്പു കുറുക്കൽ സമരം നടന്നത് പയ്യന്നൂരിൽ ആണ്
  • ഇതിനാൽ പയ്യന്നൂർ 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നു
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ രണ്ടാമത്തെ വേദി - ബേപ്പൂർ(കോഴിക്കോട്) 
  • പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി  കോഴിക്കോട്ടേക്ക് മാറ്റപ്പെട്ടു.
  • കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി - മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

Related Questions:

കയ്യൂർ സമ്മേളനവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‍താവനകൾ തിരഞ്ഞെടുക്കുക

  1. 1941 കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ ആണ് സമരം നടന്നത്‌
  2. സമരക്കാരിൽ നിന്ന് ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ ആണ് കെ കുട്ടിക്കൃഷ്ണ മേനോൻ
  3. കയ്യൂർ സമരത്തെ തുടർന്ന് 1943 മാർച്ച് 29 ന് നാലുപേരെ തൂക്കിലേറ്റി
  4. "കയ്യൂരും കരിവെള്ളൂരും" എന്ന കൃതി രചിച്ചത് - വി വി കുഞ്ഞമ്പു

    തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക : 6. നിയമം ലംഘിച്ചത്

    1. പയ്യന്നൂരിൽ കെ. കേളപ്പൻ്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
    2. കോഴിക്കോട് മുഹമ്മദ് അബ്ദുൾ റഹിമാൻ്റെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
    3. ശംഖുമുഖത്ത് പി. കൃഷ്‌ണപിള്ളയുടെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
      കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?
      1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?

      ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

      1.കെ. കേളപ്പൻ നയിച്ചു 

      2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

      3.1930 ൽ നടന്നു 

      4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

      5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്