ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളാണ് മൈറ്റോകോൺഡ്രിയ.
കോശത്തിന്റെ ഊർജ്ജോൽപാദനകേന്ദ്രമായ ഇവയ്ക്ക് ബാക്ടീരിയകളിൽ കാണപ്പെടുന്ന തരത്തിലുള്ള ഡി.എൻഏയുമുണ്ട്.
0.5 മുതൽ 1.00 വരെ മൈക്രോമീറ്ററാണ് ഇവയുടെ വ്യാസം.
കോശവളർച്ച, കോശമരണം, കോശചക്രം എന്നിവയിലും ഇവയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്.
ഒരു മൈറ്റോകോൺഡ്രിയ മുതൽ ആയിരക്കണക്കിന് എണ്ണം വരെ ഓരോ കോശങ്ങളിലും ഉൾക്കൊള്ളുന്ന തരത്തിൽ ഇവയുടെ എണ്ണത്തിൽ കോശങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്.
1897 ൽ സി. ബെൻഡ ആണ് മൈറ്റോകോൺഡ്രിയ എന്ന പദം ആദ്യമായി കൊണ്ടുവരുന്നത്.