Challenger App

No.1 PSC Learning App

1M+ Downloads
'കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ' നടന്ന വർഷം?

A1813

B1819

C1818

D1817

Answer:

A. 1813

Read Explanation:

കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ 

  • സ്പാനിഷ് കൊളോണിയൽ ഭരണത്തിനെതിരായി  നടന്ന മെക്സിക്കൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം 
  • കോൺഗ്രസ് ഓഫ് അനാഹുക്ക് എന്നും അറിയപ്പെടുന്നു.
  • 1813 സെപ്‌റ്റംബർ 14-ന് മെക്‌സിക്കോയിലെ ഗ്വെറേറോയിലെ ചില്‌പാൻസിംഗ്‌കോയിലാണ് ഈ സമ്മേളനം നടന്നത്. 
  • ഈ സമ്മേളനത്തിൽ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം സ്വയം  പ്രഖ്യാപിക്കുച്ചു
  • "വടക്കേ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ഗൗരവമേറിയ നിയമം"("Solemn Act of the Declaration of Independence of North America.") എന്ന രേഖയും ഈ സമേളനത്തിൽ  പുറപ്പെടുവിച്ചു.
  • ഈ രേഖ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്പാനിഷ് കിരീടവുമായുള്ള കൊളോണിയൽ ബന്ധത്തിൻ്റെ അന്ത്യം പ്രഖ്യാപിക്കുകയും ചെയ്തു.
  • മെക്സിക്കോയിലെ ഒരു പ്രതിനിധി സംഘടനയുടെ ആദ്യത്തെ ഔപചാരിക സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു ഈ സമ്മേളനം 

Related Questions:

1821-ൽ നടന്ന കോൺഗ്രസ് ഓഫ് കുക്കുട്ടയിൽ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ലാറ്റിനമേരിക്കൻ കോളനികളിൽ സ്പെയിൻ നടപ്പിലാക്കിയ മെർക്കൻ്റിലിസ്റ്റ് നയങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?
കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്?

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.