കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണപതാക കൈമാറിയത് ആര് ?
Aആനി ബസൻറ്റ്
Bഹൻസാ മേഹ്ത
Cസരോജിനി നായിഡു
Dമാഡം ഭിക്കാജി കാമ
Answer:
B. ഹൻസാ മേഹ്ത
Read Explanation:
ഹൻസ ജീവ‌്‌രാജ് മെഹ്ത
- സാമൂഹിക പ്രവർത്തക, വിദ്യാഭ്യാസ വിദഗ്ദ്ധ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രസിദ്ധയായ വനിത.
- 1926 ൽ ബോംബെ സ്കൂൾസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടു
- മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുത്തു
- വിദേശ വസ്ത്രങ്ങളും മദ്യവും വിൽക്കുന്ന കടകളിൽ പിക്കറ്റിംഗ് സംഘടിപ്പിച്ചു.
- 1945-46 ൽ അഖിലേന്ത്യാ വനിതാ കോൺഫറൻസിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.
- സ്വാതന്ത്ര്യാനന്തരം, ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയുടെ ഭാഗമായ 15 സ്ത്രീകളിൽ ഒരാൾ ഹൻസായിരുന്നു.
- ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് അവർ ത്രിവർണപതാക കൈമാറി.
- 1945 മുതൽ 1960 വരെ എസ്.എൻ.ഡി.ടി. വിമൻസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആയും പ്രവർത്തിച്ചു.
- 1946-ൽ സ്ത്രീകളുടെ പദവി സംബന്ധിച്ച 'നുക്ലീയർ സബ് കമ്മിറ്റി'യിൽ ഹൻസ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- ലിംഗ സമത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പാരീസ് മനുഷ്യാവകാശ പ്രഖ്യാപനത്തിലെ "All men are born free and equal" എന്ന പുരുഷ ഭാഷാപ്രയോഗത്തിനെ മാറ്റി "All human beings are born free and equal എന്ന് എഴുതി.
- അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടിയായിരുന്നു ഹൻസ.
- ഗുജറാത്തിയിൽ കുട്ടികൾക്കായുള്ള നിരവധി പുസ്തകങ്ങൾ രചിച്ചു.
- 'ഗള്ളിവർസ് ട്രാവൽസ്' ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിരുന്നു.