Challenger App

No.1 PSC Learning App

1M+ Downloads
കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :

Aചാലക വികാസം

Bസാമൂഹിക വികാസം

Cനൈതിക വികാസം

Dവൈകാരിക വികാസം

Answer:

C. നൈതിക വികാസം

Read Explanation:

നൈതിക വികസനം / സന്മാർഗിക വികാസം:

  • Moral’ എന്ന പദം രൂപപ്പെട്ടത് - 'Mores' എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്
  • ‘Mores’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, മര്യാദകൾ / നാട്ടു നടപ്പുകൾ / ആചാരങ്ങൾ എന്നിങ്ങനെയാണ്. 
  • വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
  • നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്.

സന്മാർഗിക വികസന ഘട്ടങ്ങൾ (Moral Development - contributions of Kohlberg):

  • ഹെയിൻസ് ഡിലെമ്മ (Heinz Dilemma) എന്ന സാങ്കൽപ്പിക കഥയുടെ അടിസ്ഥാനത്തിലാണ് കോൾബർഗ്, നൈതിക വികാസം സംബന്ധിച്ച തന്റെ ആശയങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.  
  • വൈജ്ഞാനിക വികാസം (Cognitive development) പുരോഗമിക്കുന്നതു പോലെ, ധാർമ്മിക വികസന ഘട്ടത്തിലും (Stages of moral development), വ്യക്തികൾ പുരോഗമിക്കുന്നു വെന്ന്, കോൾ ബെർഗ് വിശ്വസിച്ചു.
  • ധാർമ്മിക തീരുമാനങ്ങൾ (Moral decision making) എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം, ശരിയായ ധാർമ്മിക യുക്തിയാണ് (Correct moral reasoning). 
  • ശരിയായ ധാർമ്മിക യുക്തി, ധാർമ്മിക പെരുമാറ്റത്തിലേക്ക് (Ethical behaviour) നയിക്കുമെന്നും അദ്ദേഹം വാദിച്ചു.

 


Related Questions:

പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
The best method to study the growth and development of a child is:
താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് :
അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതം :
ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?