Challenger App

No.1 PSC Learning App

1M+ Downloads
ക്രമഭംഗത്തിൽ രണ്ടാമതായി നടക്കുന്ന പ്രക്രിയ?

Aന്യൂക്ലിയസിൻ്റെ വിഭജനം

Bകോശദ്രവ്യത്തിന്റെ വിഭജനം

Cഇവ രണ്ടും

Dഇവ രണ്ടുമല്ല

Answer:

B. കോശദ്രവ്യത്തിന്റെ വിഭജനം

Read Explanation:

ക്രമഭംഗം  (Mitosis)

  • ശരീരവളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതിയാണ് ക്രമഭംഗം.
  • ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാകോശങ്ങളാകുന്ന പ്രക്രിയയാണിത്.
  • ക്രോമസോം സംഖ്യക്ക് വ്യത്യാസം വരുന്നില്ല.
  • ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് ന്യൂക്ലിയസിൻ്റെ വിഭജനമാണ് - കാരിയോകൈനസിസ് 
  • രണ്ടാമത് നടക്കുന്നത് കോശദ്രവ്യത്തിന്റെ വിഭജനം- സൈറ്റോകൈനസിസ്

Related Questions:

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
  2. ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
  3. എത്ര തവണ കോശ വിഭജനം നടന്നാലും  കോശത്തിലെ ക്രോമോസോം സംഖ്യക്ക്  മാറ്റം വരുന്നില്ല
    മർമ്മസ്ഥരവും മർമ്മവും പ്രത്യക്ഷപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?

    ഊനഭംഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജനരീതി
    2. ലൈംഗികാവയവങ്ങളിലെ ബീജോൽപ്പാദകകോശങ്ങളിൽ നടക്കുന്നു
    3. 46 ക്രോമസോമുകളുള്ള മനുഷ്യനിലെ ബീജോൽപ്പാദകകോശം ഒരു തവണയാണ് വിഭജിക്കുന്നത്
      ക്രമഭംഗത്തിൽ ഓരോ തവണ കോശ വിഭജനം നടക്കുമ്പോഴും കോശത്തിലെ ക്രോമോസോം സംഖ്യ ______
      ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത്?