ക്രിട്ടിക്കൽ പെഡഗോഗി ഉൾപ്പെടുന്ന പാഠ്യപദ്ധതി ഏത് ?
Aകെസിഎഫ് 2005
Bകെസിഎഫ് 2009
Cകെസിഎഫ് 2000
Dകെസിഎഫ് 2007
Answer:
D. കെസിഎഫ് 2007
Read Explanation:
കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF) - 2007
- 2005-ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ച് തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് - കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007
- കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 മുന്നോട്ടുവെച്ച സമീപനങ്ങൾ :-
-
- ആശയാവതരണരീതി
- ഉദ്ഗ്രഥിത സമീപനം
- ബഹുമുഖമായ ബുദ്ധിയുടെ വികാസം
-
- കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 വിശകലനം ചെയ്യുന്നത് - കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങൾ
- KCF - 2007 ലെ എട്ടു പ്രശ്നമേഖലകൾ :-
-
- വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
- അധ്വാനശേഷി വികാസത്തിന്റെ അഭാവം
- സാംസ്കാരിക തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്
- കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
- ശാസ്ത്രീയമായ പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.
- പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
- ശാസ്ത്രീയ മായ മാനേജ്മെന്റിന്റെ അഭാവം.
- പരിസ്ഥിതി സൗഹൃദപരമായ വ്യവസായവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും അഭാവം.
- ഈ പ്രശ്ന മേഖലകളെ പരിഗണിച്ച് പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തുകയും അധ്യാപക പരിശീലനത്തിൽ പ്രശ്നമേഖലകളും ബഹുതല ബുദ്ധിയും ചർച്ച ചെയ്യുകയും ചെയ്തു.