ക്രിയാശീലശ്രേണിയിലെ പ്രമാണിക മൂലകം ഏതാണ് ?
Aഅയൺ
Bകോപ്പർ
Cഹൈഡ്രജൻ
Dഹീലിയം
Answer:
C. ഹൈഡ്രജൻ
Read Explanation:
- ക്രിയാശീലശ്രേണി - ലോഹങ്ങളെ അവയുടെ രാസപ്രവർത്തന ശേഷി കുറഞ്ഞുവരുന്നതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ശ്രേണി
ഹൈഡ്രജൻ
- കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
- അറ്റോമിക നമ്പർ - 1
- ഇലക്ട്രോൺ വിന്യാസം - 1s¹
- ക്രിയാശീല ശ്രേണിയിലെ പ്രമാണിക മൂലകം
- ലോഹങ്ങൾ നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം
- മൂലകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയി സ്ഥിതി ചെയ്യുന്നു
- കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം
- ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു
- അന്തരീക്ഷ വായുവിലെ ഹൈഡ്രജന്റെ അളവ് - 0.00005 %
- ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
- സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം
- സ്വയം കത്തുന്ന മൂലകം
- എല്ലാ ആസിഡുകളിലെയും പൊതു ഘടകം
- വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം