Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ് മുറികളിലെ ദൈനംദിന പഠന പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന പഠന പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അപാകതകൾ പരിഹരിക്കുന്നതിനും അധ്യാപക സമ്പ്രദായങ്ങളെ സ്വയം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഗവേഷണ രീതി അറിയപ്പെടുന്നത് ?

Aപരീക്ഷണ ഗവേഷണം

Bപര്യവേക്ഷണ ഗവേഷണം

Cപ്രയുക്ത ഗവേഷണം

Dക്രിയാഗവേഷണം

Answer:

D. ക്രിയാഗവേഷണം

Read Explanation:

 ക്രിയാഗവേഷണം (Action Research)

വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതിയാണിത് .പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതിയാണ്  ക്രിയാഗവേഷണം. 

ക്രിയാഗവേഷണത്തിൽ പാലിക്കേണ്ട വിവിധ ഘട്ടങ്ങൾ 

  • വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ 
  • പരികല്പനകൾ രൂപീകരിക്കൽ
  • പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കൽ
  • പ്രവർത്തന പദ്ധതി തയ്യാറാക്കൽ, പ്രയോഗി ക്കൽ, വിലയിരുത്തൽ.

ക്രിയാഗവേഷണത്തിന്റെ ആവിഷ്കർത്താവ് സ്റ്റീഫൻ എം, കോരി (Stephen M. Corey) .


Related Questions:

കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?
നിരീക്ഷണ പഠന സിദ്ധാന്തത്തിന്റെ (theory of observational learning) ശരിയായ പ്രക്രിയാഘട്ടങ്ങൾ ഏത് ?

ആക്രമണ തന്ത്രത്തിന്റെ തരങ്ങളിൽ ശരിയായവ കണ്ടെത്തുക ?

  1. പ്രത്യക്ഷ ആക്രമണം
  2. പുളിക്കുന്ന മുന്തിരിങ്ങാ ആക്രമണം
  3. മധുരിക്കുന്ന നാരങ്ങാ ആക്രമണം
  4. പരോക്ഷ ആക്രമണം
  5. വിഭിന്ന ആക്രമണം
    വിരൽ നുകരൽ എന്നത് ഏതുതരം സമായോജന ക്രിയ തന്ത്രമാണ് ?
    A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?