Challenger App

No.1 PSC Learning App

1M+ Downloads
ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശം ?

Aകൈപ്പർ ബെൽറ്റ്

Bആസ്റ്ററോയ്‌ഡ് ബെൽറ്റ്

Cഊർട്ട് മേഘം

Dഇവയൊന്നുമല്ല

Answer:

B. ആസ്റ്ററോയ്‌ഡ് ബെൽറ്റ്

Read Explanation:

ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ AsteroidS)

  • സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കളാണ് ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ).

  • തകർന്ന ഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങളാണ് ഇവയെന്ന് കരുതപ്പെടുന്നു.

  • ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശമാണ് "ആസ്റ്ററോയ്‌ഡ് ബെൽറ്റ്'.

  • ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ പ്ലാനറ്റോയ്‌ഡ്‌സ്‌ എന്ന് വിളിക്കപ്പെടുന്നുണ്ട്.

  • ഭ്രമണപഥത്തിൻ്റേയും രാസഘടനയുടേയും പ്രത്യേകതകൾ കൊണ്ടാണ് ഛിന്നഗ്രഹങ്ങൾ ധൂമകേതുക്കളിൽ നിന്നും വ്യത്യസ്‌തമാകുന്നത്.


Related Questions:

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹം ഏതാണ് ?
സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം :
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം അറിയപ്പെടുന്നത് ?
ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകം ?