App Logo

No.1 PSC Learning App

1M+ Downloads
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ

Aകേന്ദ്ര നിയമവും സംസ്ഥാന നിയമവും ഒരുമിച്ചു നിലനിൽക്കും

Bരണ്ടു നിയമങ്ങളും അസാധുവാകും

Cകേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും

Dസംസ്ഥാന നിയമം അതാതു സംസ്ഥാനങ്ങളിൽ സാധുതയുള്ളതായിരിക്കും

Answer:

C. കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും

Read Explanation:

  • സംസ്ഥാന ലിസ്റ്റിനും കൺകറന്റ് ലിസ്റ്റിനും മുകളിൽ യൂണിയൻ ലിസ്റ്റിന്റെ പരിപൂർണ്ണ നിയന്ത്രണം ഉണ്ട്.
  • കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം ഉണ്ടാകുന്ന പക്ഷം കേന്ദ്ര നിയമത്തിന് ആയിരിക്കും മുൻഗണന ലഭിക്കുക.
  • എന്നാൽ സംസ്ഥാന നിയമം രാഷ്ട്രപതിയുടെ പ്രത്യേക പരിഗണനയ്ക്കായി നീക്കി വച്ചിരിക്കുകയും ,അദ്ദേഹത്തിൻറെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ സംസ്ഥാനത്ത് ആ സംസ്ഥാന നിയമം നിലനിൽക്കുന്നു.
  • എന്നിരുന്നാലും അതേ വിഷയത്തിൽ പിന്നീട് വീണ്ടും ഒരു നിയമം ഉണ്ടാക്കിക്കൊണ്ട് സംസ്ഥാനനിയമത്തെ അസാധുവാക്കാൻ പാർലമെന്റിന് അധികാരമുണ്ട്.

Related Questions:

യൂണിയൻ ലിസ്റ്റിൽ പെടുന്നവ :
'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?
The Schedule of the Constitution which specifies the allocation of powers and functions between the Union and the State legislatures :
കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?
The concept of Concurrent List in Indian Constitution was borrowed from