Challenger App

No.1 PSC Learning App

1M+ Downloads
കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?

Aകേന്ദ്ര ഗവൺമെന്റിൽ

Bസംസ്ഥാന ഗവൺമെന്റിൽ

Cകേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്ര - സംസ്ഥാന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത് - ഭാഗം XI

  • ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ - ആർട്ടിക്കിൾ 246

യൂണിയൻ ലിസ്റ്റ്

  • പാർലമെന്റിന് മാത്രം നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 100 വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിൽ ഉള്ളത്

സ്റ്റേറ്റ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൽ ഉൾക്കൊള്ളുന്നു

കൺകറൻറ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 52 വിഷയങ്ങളാണ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്


Related Questions:

ഏതു ആർട്ടിക്കിളിലാണ് ദേശീയ താൽപ്പര്യപ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വിഷയത്തെക്കുറിച്ച് നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരം നൽകുന്നത്?

താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.

1 പൗരത്വം  2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം 

കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക ?
Federal system with a unitary nature :
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?