App Logo

No.1 PSC Learning App

1M+ Downloads
'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?

Aജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Bസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Cകേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Read Explanation:

  • 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിച്ചിരുന്നത് കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആയിരുന്നു.
  • കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019'ലെ 'വകുപ്പ് 58' പ്രകാരമാണ് കേന്ദ്ര ഉപഭോക്തൃ പരിഹാര കമ്മീഷൻ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നത്

എന്നാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2021ലെ ഭേദഗതി പ്രകാരം:

  • 50 ലക്ഷം രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി  : ജില്ലാ കമ്മീഷനിലും
  • 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി : സംസ്ഥാന കമ്മീഷനിലും
  • രണ്ടു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും ആണ് പരിഹരിക്കുന്നത്. 
     

Related Questions:

സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ നിർമ്മിക്കുന്ന വ്യക്തി അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനെയോ ടാറിനെയോപ്പറ്റിയുള്ള ലേബലോ മുന്നറിയിപ്പോ നൽകിയില്ലെങ്കിൽ രണ്ടാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷ എത്രയാണ് ?
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :
ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്ന 'ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019'ലെ വകുപ്പ് ഏത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്യായത്തിന് തീർപ്പുകൽപ്പിക്കപ്പെട്ടത് ഏത് ഹൈക്കോടതിയിലാണ് ?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?