Aരാജസ്ഥാൻ
Bഅസം
Cസിക്കിം
Dപശ്ചിമബംഗാള്‍
Answer:
B. അസം
Read Explanation:
വടക്ക് കിഴക്കൻ പീഠഭൂമി
ഹിമാലയ പർവതരൂപീകരണ കാലഘട്ടത്തിൽ ഇന്ത്യൻ ഫലകത്തിൻ്റെ വടക്ക് ദിശയിലേക്കുള്ള ചലനത്തിന്റെ ഭാഗമായി ചെലുത്തപ്പെട്ട ബലം മൂലം രാജ്മഹൽ കുന്നുകൾക്കും മേഘാലയ പീഠഭൂമിക്കുമിടയിൽ വിശാലമായ ഒരു ഭ്രംശമേഖല രൂപപ്പെട്ടു എന്ന് കരുതപ്പെടുന്നു
ഇവിടെ രൂപംകൊണ്ട ഭ്രംശ താഴ്വര - മാൾഡ
പിന്നീട് ഈ അഗാധമേഖല അനേകം നദികളുടെ നിക്ഷേപണ പ്രവർത്തനത്തിന്റെ ഫലമായി നിറയ്ക്കപ്പെടുകയും ചെയ്തു.
പ്രാദേശിക ഗോത്രവിഭാഗങ്ങളുടെ പേരുകൾ അടിസ്ഥാനമാക്കി വടക്ക് കിഴക്കൻ മലനിരകൾ :
(i) ഗാരോ കുന്നുകൾ
(ii) ഖാസി കുന്നുകൾ
(iii) ജയന്തിയ കുന്നുകൾ
മേഘാലയ പീഠഭൂമിയും കർബി അങ്ലോങ് പീഠഭൂമിയും ഇന്ന് പ്രധാന ഉപദ്വീപിയ ഖണ്ഡത്തിൽ നിന്നും വേർപെട്ട് സ്ഥിതിചെയ്യുന്നു.
അസമിലെ കർബി അങ്ലോങ് കുന്നുകളിലും ഇതിന്റെ തുടർച്ചകാണപ്പെടുന്നതിനാൽ ഛോട്ടാനാഗ്പൂർ പീഠഭൂമിയെ പോലെ തന്നെ മേഘാലയ പീഠഭൂമിയും കൽക്കരി, ഇരുമ്പയിര്, ഇൽമനൈറ്റ്, ചുണ്ണാമ്പ്കല്ല്, യുറേനിയം തുടങ്ങിയ ധാതുനിക്ഷേപങ്ങളാൽ സമ്പന്നമാണ്.
തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്നും വലിയ അളവിൽ മഴ ലഭിക്കുന്നതിനാൽ മേഘാലയ പീഠഭൂമിയിൽ അപരദന ഭൂപ്രകൃതിയാണ് ദൃശ്യമാകുന്നത്.
ചിറാപുഞ്ചിയിൽ സസ്യാവരണങ്ങളൊന്നും ഇല്ലാത്ത അനാവ്യതമായ പാറകളാണ് കാണപ്പെടുന്നത്.