App Logo

No.1 PSC Learning App

1M+ Downloads
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dവിസരണം

Answer:

B. ചാലനം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏതാണ് ?
ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?
ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.
വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?
ദ്രാവകോപരിതലത്തിൽ എല്ലാ താപനിലയിലും നടക്കുന്ന പ്രവർത്തനം ?