App Logo

No.1 PSC Learning App

1M+ Downloads
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?

Aനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)

Bമാർച്ച് (വേനലിൻറെ ആരംഭം)

Cജൂൺ (മൺസൂണിൻറെ ആരംഭം)

Dഡിസംബർ

Answer:

C. ജൂൺ (മൺസൂണിൻറെ ആരംഭം)

Read Explanation:

ഖാരീഫ്‌ വിളകൾ

  • മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖാരീഫ്‌ വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
  • തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ(ജൂൺ) ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ(നവംബർ ആദ്യവാരം) വിളവെടുക്കുകയും ചെയ്യുന്നു.
  • നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.

റാബി വിളകൾ 

  • ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റാബി വിളകൾ എന്നുപറയുന്നു.
  • സാധാരണയായി നവംബർ മധ്യത്തിൽ ശൈത്യകാല ആരംഭത്തിലാണ് ഇവയുടെ വിളയിറക്കൽ കാലം.
  • മാർച്ച് മാസത്തിൽ വേനലിൻ്റെ ആരംഭത്തോടെ ഇവയുടെ വിളവെടുപ്പുകാലം വരുന്നു.
  • ഗോതമ്പ് ,പുകയില, കടല ,പയർ വർഗങ്ങൾ എന്നിവ ഉദാഹരണം.

സായിദ്‌ വിളകൾ 

  • വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സായിദ്‌ വിളകൾ എന്നുപറയുന്നത്
  • മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
  • മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്.
  • പഴങ്ങളും പച്ചക്കറികളും സായിദ്‌ വിളകൾക്ക് ഉദാഹരണങ്ങളാണ്.

Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ഇന്ത്യയുടെ കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ കണ്ടെത്തുക.

  1. 1.കണ്ട്ല
  2. 2. നൊവാഷേവ
  3. 3. പാരദ്വീപ്
  4. 4. ഹാൽഡിയ
    Which country has the largest railway network in Asia?
    ലോകത്ത്‌ ആകെയുള്ള ഇരുമ്പയിര് നീക്ഷേപത്തിൻറെ എത്ര ശതമാനമാണ്‌ ഇന്ത്യയിലുള്ളത് ?
    1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് സ്ഥിതി ചെയ്യുന്നതെവിടെ ?
    താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :