Challenger App

No.1 PSC Learning App

1M+ Downloads
ഗലീലിയോയുടെ നിർദ്ദേശമനുസരിച്ച് ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?

Aന്യൂട്ടൺ

Bബോയിൽ

Cടോറിസെല്ലി

Dഹൂക്ക്

Answer:

C. ടോറിസെല്ലി

Read Explanation:

  • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.

  • ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് 'ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.

  • ഇവാൻ ജലിസ്റ്റ ടോറിസെല്ലി 1608, ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.

  • അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു.

  • 1641ൽ ഗലീലിയോയോടൊപ്പം പ്രവർത്തിക്കുന്നതിനായി ഫ്ളോറൻസിലേക്കു പോയി

  • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.

  • അന്തരീക്ഷമർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ്  മാറുന്നത് എന്നും കണ്ടെത്തി.

  • 1644-ൽ ബാരോമീറ്റർ നിർമിച്ചു


Related Questions:

ബർണോളിയുടെ തത്വം അനുസരിച്ച്, വായു വേഗത്തിൽ ചലിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
സൈഫൺ പ്രവർത്തിക്കുന്നത് ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ്?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആര്?
ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?