Challenger App

No.1 PSC Learning App

1M+ Downloads
ഗവേഷണത്തിനു മുന്നോടിയായി ദത്ത ശേഖരണത്തിനും മുൻപ് ഗവേഷകൻ പരീക്ഷണാർഥം എത്തിച്ചേരുന്ന അനുമാനങ്ങളെ എന്തു വിളിക്കുന്നു ?

Aനിഗമനം

Bകൽപ്പന

Cപരികല്പന

Dസിദ്ധാന്തം

Answer:

C. പരികല്പന

Read Explanation:

ശാസ്ത്രീയമായ പ്രശ്നപരിഹരണത്തിന്റെ ഘട്ടങ്ങൾ

1. പ്രശ്നം തിരിച്ചറിയൽ (Identifying the Problem)

എന്താണ് പ്രശ്നം എന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട് 

2. പ്രശ്നം നിർവചിക്കൽ (Defining the Problem)

സൂക്ഷ്മതലത്തിൽ പ്രശ്നം കൃത്യതപ്പെടുത്തുന്നു.

3. പരികൽപ്പനയുടെ രൂപീകരണം (Hypothesis Formation)

നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന്റെ ചില പരിഹാര മാർഗ്ഗങ്ങൾ ഊഹിച്ചെടുത്ത് അതിൽ യോജിച്ചവയെ പരികല്പനയായി പരിഗണിക്കാം.

4. പ്രശ്നപരിഹാര തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ (Forming Strategies)

പ്രശ്നപരിഹാരത്തിന് ഉചിതമായ ഏതെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം എന്ന് തിട്ടപ്പെടുത്തണം ; കൃത്യമായ രീതി ശാസ്ത്രം (Methodology) സ്വീകരിച്ച് ശരിയായ പരിഹാര മാർഗ്ഗങ്ങളിലൂടെ കടന്നുപോയി ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.

5. തന്ത്രങ്ങൾ നടപ്പിലാക്കാൻ/വിവരശേഖരണം (Collection of Data)

ആവശ്യമായ വിവര ശേഖരണം (Data Collection) നടത്തി ആസൂത്രണം ചെയ്ത പ്രശ്നപരിഹരണ തന്ത്രങ്ങൾ കൃത്യതയോടെ നടപ്പിലാക്കുക.

6. അപഗ്രഥനവും നിഗമനവും

ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്, അപഗ്രഥിച്ച് ചില നിഗമനങ്ങളിലെത്തിച്ചേരുന്നു.

7. വിലയിരുത്തൽ

നിർവ്വഹണ പ്രക്രിയയെ ഫലപ്രദമായി വിലയിരുത്തുകയാണ് ഈ ഘട്ടം.

 

Related Questions:

താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
സൈൻ ഏന്ന പദം ഡയിൻ എന്ന് വായിച്ചു. ഇത് ഒരു :
Learning through observation and direct experience is part and parcel of:
The word intelligence is derived from

Which among the following are different types of intelligence

  1. Concrete intelligence
  2. Social intelligence
  3. General intelligence
  4. Creative intelligence