Challenger App

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ഏതു രാജ്യത്താണ് ?

Aജർമനി

Bഇറ്റലി

Cബ്രിട്ടൻ

Dഅമേരിക്ക

Answer:

A. ജർമനി

Read Explanation:

ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
  • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
  • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
  • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
  • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
  • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

Related Questions:

Adolescents often experience mood swings due to:

മനശ്ശാസ്ത്ര ചിന്താധാരകളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. ജ്ഞാനനിർമ്മിതിവാദം
  2. ധർമ്മവാദം
  3. മനോ വിശ്ലേഷണം
    സുൽത്താൻ എന്ന ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയത് ?
    What is scaffolding in the context of Vygotsky’s theory?
    "നല്ല ആരോഗ്യം ഉള്ള കായിക വൈകല്യം ഇല്ലാത്ത ഒരു ഡസൻ കുട്ടികളെ എനിക്ക് വിട്ടു തരിക. ഞാൻ നിർദ്ദേശിക്കുന്ന പരിസരത്തിൽ അവരെ വളർത്തുക. അവരിൽ ആരെയും ഡോക്ടറോ എൻജിനീയറോ കലാകാരനോ കള്ളനോ ആക്കി തീർക്കാൻ എനിക്ക് കഴിയും. അവരുടെ പൂർവ്വീകരുടെ കഴിവും അഭിരുചിയും എനിക്ക് വിഷയമല്ല ".ഈ വരികൾ ആരുടേതാണ്?