ഗായകൻ യേശുദാസ്ന് ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ ഉള്ളത് ?
Aവാചിക/ഭാഷാപര ബുദ്ധിശക്തി
Bകായിക/ചാലക ബുദ്ധിശക്തി
Cആത്മദർശന ബുദ്ധിശക്തി
Dസംഗീതാത്മക/താളാത്മക ബുദ്ധിശക്തി
Answer:
D. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
Read Explanation:
ബഹുതരബുദ്ധികൾ (Multiple Intelligences)
- ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
- 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു.
- അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും വാദിച്ചു.
-
- ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി
- വാചിക/ഭാഷാപര ബുദ്ധിശക്തി
- യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
- കായിക/ചാലക ബുദ്ധിശക്തി
- സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
- വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
- ആത്മദർശന ബുദ്ധിശക്തി
- പ്രകൃതിബന്ധിത ബുദ്ധിശക്തി
- അസ്തിത്വപരമായ ബുദ്ധിശക്തി
സംഗീതാത്മക/താളാത്മക ബുദ്ധിശക്തി (Musical/Rhythmic Intelligence)
- വിവിധതരത്തിലും വ്യത്യസ്ത തലത്തിലും സംഗീതാത്മകമായി കാര്യങ്ങൾ ആവിഷ്കരിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ബുദ്ധി.
- താളവും ഈണവും കണ്ടെത്തൽ, സംഗീതോപകരണങ്ങളുടെ ഉപയോഗപ്പെടുത്തൽ ഇവയും ഇതിൽ ഉൾപ്പെടുന്നു.
- സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ് തുടങ്ങിയവർ ഈ ബുദ്ധിയിൽ മികവ് കാട്ടുന്നു