Challenger App

No.1 PSC Learning App

1M+ Downloads

ഗാൽവനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇലക്ട്രോൺ പ്രവാഹ ദിശ നടക്കുന്നത് ആനോഡിൽ നിന്ന് കാഥോഡിലേക്ക്
  2. വൈദ്യുതപ്രവാഹ ദിശ നടക്കുന്നത് കാഥോഡിൽ നിന്ന് ആനോഡിലേക്ക്
  3. ഓക്സീകരണം നടക്കുന്നത് കാഥോഡിലാണ്
  4. നിരോക്സീകരണം നടക്കുന്നത് ആനോഡിലാണ്

    Aഎല്ലാം ശരി

    Bi, ii ശരി

    Ciii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, ii ശരി

    Read Explanation:

    ഗാൽവനിക് സെൽ 

    • ക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനം 
    • റിഡോക്സ് രാസ പ്രവർത്തനത്തിലൂടെ രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്നു 
    • വോൾട്ടായിക് സെൽ എന്നും അറിയപ്പെടുന്നു 
    • സിങ്ക് , കോപ്പർ എന്നിവ ഉപയോഗിച്ചാണ് സെൽ നിർമ്മിച്ചിരിക്കുന്നത് 
    • ഓക്സീകരണ പ്രവർത്തനം നടക്കുന്ന ഇലക്ട്രോഡ് - ആനോഡ് 
    • നിരോക്സീകരണ പ്രവർത്തനം നടക്കുന്ന ഇലക്ട്രോഡ് - കാഥോഡ് 
    • ഇലക്ട്രോൺ പ്രവാഹ ദിശ - ആനോഡിൽ നിന്ന് കാഥോഡിലേക്ക് 
    • വൈദ്യുത പ്രവാഹ ദിശ- കാഥോഡിൽ നിന്ന് ആനോഡിലേക്ക് 

    Related Questions:

    കണ്ടുപിടിത്തം നടത്തിയ പട്ടണത്തിൻ്റെ പേരിൽ ഉള്ള ആറ്റോമിക നമ്പർ 115 ഉള്ള സിന്തറ്റിക് മൂലകത്തിന്റെ രാസ ചിഹ്നം എന്താണ് ?
    ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :
    X ഒരു രണ്ടാം ഗ്രൂപ്പ് മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ് മൂലകം ആണെങ്കിൽ X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?

    ഹോമലോഗസ് സീരീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സീരീസിലെ അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കുവാൻ കഴിയുന്നു
    2. ഭൌതിക ഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു
    3. അംഗങ്ങൾ രാസ ഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു

      ഒരു ലോഹധാതുവിനെ അയിരായി പരിഗണിക്കുന്നതിന്, അതിനുണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്

      1. എല്ലാധാതുക്കളും അയിരുകളാണ്.
      2. ലോഹത്തിൻ്റെ അംശം കൂടുതലുണ്ടായിരിക്കണം
      3. എളുപ്പത്തിലും ചെലവ് കുറഞ്ഞരീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം