ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ?
Aറാൽഫ് ഫിച്ച്
Bഫാഹിയാൻ
Cനിക്കോളോ മനൂച്ചി
Dഇബ്നു ബത്തൂത്ത
Answer:
B. ഫാഹിയാൻ
Read Explanation:
ഗുപ്ത സാമ്രാജ്യം
ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.
ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.
വിന്ധ്യ പർവ്വതനിരകൾക്ക് വടക്ക്, നാല്, അഞ്ച്, നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്.
ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.
ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും ലഭ്യമാണ്.
ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ.