ഗോഖലയുടെ സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന ഏത് ?Aഎസ്.എൻ.ഡി.പിBപ്രത്യക്ഷ രക്ഷാ ദൈവസഭCനായർ സർവീസ് സൊസൈറ്റിDസാധുജന പരിപാലന സംഘംAnswer: C. നായർ സർവീസ് സൊസൈറ്റി Read Explanation: നായർ സർവീസ് സൊസൈറ്റി നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടന. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31ന് സ്ഥാപിതമായി. ഗോപാലകൃഷ്ണ ഗോഖലയുടെ 'സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിലാണ് NSS രൂപീകൃതമായത്. 'നായർ ഭൃത്യ ജനസംഘം' എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്. നായർ ഭൃതൃജന സംഘം എന്ന പേര് നിർദേശിച്ചത് - കപ്പന കണ്ണൻ മേനോൻ 1915 ജൂലൈ 11ന് നായർ ഭൃതൃജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു. ചങ്ങനാശ്ശേരിയിലെ പെരുന്നയിലാണ് എൻ.എസ്.എസ്. ആസ്ഥാനം സ്ഥിതിചെയ്യുന്നത്. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ ആദ്യ സെക്രട്ടറി - മന്നത്ത് പത്മനാഭൻ ആദ്യ ട്രഷറർ - പനങ്ങാട്ട് കേശവപ്പണിക്കർ Read more in App