Challenger App

No.1 PSC Learning App

1M+ Downloads
ഗോതമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണേത് ?

Aനീർവാർച്ചയുള്ള എക്കൽ മണ്ണ്

Bചുവന്ന മണ്ണ്

Cകറുത്ത മണ്ണ്

Dപർവത മണ്ണ്

Answer:

A. നീർവാർച്ചയുള്ള എക്കൽ മണ്ണ്

Read Explanation:

ഗോതമ്പ്‌

  • ഇന്ത്യയില്‍ നെല്ലു കഴിഞ്ഞാല്‍ പ്രധാനപ്പെട്ട രണ്ടാമത്തെ ധാന്യവിളയാണ്‌ ഗോതമ്പ്‌,
  • ആഗോള ഗോതമ്പ്‌ ഉല്‍പാദ നത്തിന്റെ 13.1 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്‌ (2014).
  • അടിസ്ഥാനപരമായി ഇത്‌ ഒരു മിതോഷ്ണമേഖല വിളയാണ്‌ അതിനാല്‍ ഇന്ത്യയില്‍ ശൈത്യകാലത്ത്‌, അതായത്‌, റാബി കാലത്താണ്‌ ഗോതമ്പ്‌ കൃഷി ചെയ്യുന്നത്‌.
  • സിന്ധു-ഗംഗാ സമതലം, മാള്‍വ പീഠഭൂമി, 2700 മീറ്റര്‍വരെ ഉയരമുള്ള ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ ഉത്തര-മധ്യ മേഖലകളിലാണ്‌ ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിന്റെ 85 ശതമാനവും ക്രേന്ദീകരിച്ചിരിക്കുന്നത്‌.
  • റാബി വിളയായതുകൊണ്ട്‌ ജലസേചനത്തിന്റെ സഹായത്തോടെയാണ്‌ ഇത്‌ കൂടുതലായും കൃഷി ചെയ്യുന്നത്‌.
  • എന്നാല്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാള്‍വാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ്‌ ഗോതമ്പു കൃഷി ചെയ്യുന്നത്‌.
  • നീർവാഴ്ച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് ഉത്തമം

Related Questions:

ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാല ഏത് ?

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

കൊങ്കൺ പാത അതിൻറെ സഞ്ചാരത്തിൽ എത്ര നദികളെ മുറിച്ചു കിടക്കുന്നുണ്ട് ?