App Logo

No.1 PSC Learning App

1M+ Downloads
ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ മേഖല ?

Aമിതോഷ്‌ണമേഖല

Bഉഷ്ണമേഖല

Cഉപോഷ്‌ണമേഖല

Dശീതോഷ്‌ണമേഖല

Answer:

A. മിതോഷ്‌ണമേഖല

Read Explanation:

ഗോതമ്പ്

  • നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് നീർവാർചയുള്ള എക്കൽമണ്ണ്

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ മേഖല - മിതോഷ്‌ണമേഖല

  •  ഇന്ത്യയിലെ ഭക്ഷ്യവിളകളിൽ രണ്ടാം സ്ഥാനം

  • ഗോതമ്പ് ഒരു മിതോഷ്‌ണമേഖല വിളയാണ്. 

  • അതിനാൽ ഇന്ത്യയിൽ ശൈത്യകാലത്ത് (റാബി) ഗോതമ്പ് കൃഷി ചെയ്യുന്നു.

  • ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ 

  • 10° മുതൽ 26° സെൽഷ്യസ് വരെ താപ നിലയും 75-100 സെ.മീറ്റർ മഴയും

  • താപനില - 10 -15°C (വിതയ്ക്കുന്ന സമയം) 21 - 26°C (കായ്‌കൾ വിളയുന്ന സമയം)

  •  മണ്ണ് - നന്നായി വറ്റിച്ചു ഫലഭൂയിഷ്‌ഠമായ പശിമരാശിയും കളിമണ്ണും നിറഞ്ഞ മണ്ണ് (PSC 2022 answer )

  • ഗോതമ്പിൻ്റെ ഉൽപാദനശേഷി ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങൾ

  • ഉത്തർപ്രദേശ്, മധ്യപ്രദേശ് (2023-24 Economic Survey Report 

  • ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങൾ 

  • ഗംഗാ-സത്ലജ് പ്രദേശം

  • ഡെക്കാനിലെ കറുത്ത മണ്ണ് പ്രദേശം

  • ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജമ്മു & കാശ്മീർ .

  • ഗോതമ്പ് കൃഷി ചെയ്യുന്ന രാജ്യങ്ങൾ :: കാനഡ, അർജൻറീന, റഷ്യ, ഉക്രയിൻ ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക .

  • ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഗോതമ്പ് ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്നത്.

  • ശൈത്യകാല വിളയായതിനാൽ ജലസേചനത്തെ ആശ്രയിക്കുന്നു.

  • ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാൾവാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ് ഗോതമ്പുകൃഷി ചെയ്യുന്നത്.

  • രാജ്യത്തിൻ്റെ ഉത്തര-മധ്യ മേഖലകളിലാണ് ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിൻ്റെ 85 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്.


Related Questions:

ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു?
ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് ആര് ?
ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?

പാലുല്പാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകൾ താഴെ നൽകുന്നു. ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ലോകത്ത് ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്
  2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്
    കേന്ദ്ര പുകയില ബോർഡിന്‍റെ ആസ്ഥാനം എവിടെയാണ് ?