വ്യക്തിത്വ സവിശേഷകങ്ങളെ ആൽപ്പോർട്ട് മൂന്നായി തിരിക്കുന്നു.
- മുഖ്യസവിശേഷകങ്ങൾ (Cardinal traits)
- മധ്യമ സവിശേഷകങ്ങൾ (Central traits)
- ദ്വിതീയ സവിശേഷകങ്ങൾ (Secondary traits)
ഒരു വ്യക്തിയുടെ വിവിധ വ്യവഹാരങ്ങളിൽ മിക്കപ്പോഴും പ്രകടമാകുന്നതും മേൽക്ക നേടുന്നതുമായ സ്വഭാവസവിശേഷതയാണ് മുഖ്യസവിശേഷകങ്ങൾ.
വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളേയും സ്വാധീനിക്കുന്ന ഏറ്റവും പ്രബലമായ ഒരു സവി ശേഷകമാണ് - മുഖ്യ സവിശേഷകങ്ങൾ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന മുഖ്യ സവി ശേഷകങ്ങൾ ഭൂതദയ, അക്രമരാഹിത്യം, അഹിംസ, സ്വേച്ഛാധിപത്യം, ഫലിതബോധം
വ്യക്തിയെ സാമാന്യമായി വിവരിക്കുന്നതും മുഖ്യസവിശേഷകത്തോളം സമഗ്രവും വ്യാപക വുമായല്ലെങ്കിലും നല്ല രീതിയിൽ പ്രതിനിധീക രിക്കുന്നതുമായ സ്വഭാവസവിശേഷതയാണ് മധ്യമ സവിശേഷകങ്ങൾ.
മധ്യമ സവിശേഷതയുടെ ഘടകങ്ങൾ സ്വാർത്ഥത, മത്സരബുദ്ധി, വിധേയത്വം, വിശ്വാസ്യത.
സവിശേഷ സാഹചര്യങ്ങളിൽ മാത്രം പ്രകടമാ കുന്നതും പ്രവർത്തന മേഖലകളിൽ കുറഞ്ഞ തോതിൽ മാത്രം സ്വാധീനം ചെലുത്തുന്നതുമായ സവിശേഷതയാണ് ദ്വിതീയ സവിശേഷകങ്ങൾ.