ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?Aസ്ക്വാമസ്Bക്യൂബോയിഡൽCകൊളംനാർDഇവയൊന്നുമല്ലAnswer: B. ക്യൂബോയിഡൽ Read Explanation: കലകൾ ഒരേ കോശത്തിൽ നിന്നും രൂപപ്പെട്ടതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടം ആണ് കലകൾ. കലകൾ പ്രധാനമായും നാല് വിധം 1.എപ്പിത്തീലിയൽ( ആവരണകല) 2. യോജകകല 3.പേശികല 4.നാഡീകല ആവരണ കലകൾ രണ്ടുവിധം 1. ലഘു ആവരണ കലയും 2. സങ്കീർണ്ണ ആവരണ കലയും ലഘു ആവരണ കലകൾ മൂന്നുവിധം 1.സ്ക്വാമസ് 2.ക്യൂബോയിഡൽ 3. കൊളംനാർ. ക്യൂബോയിഡൽ കലകൾ : സ്രവണ ശേഷിയുള്ള കലകൾ ആണിവ. ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്നു. Read more in App