App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനമായ ചെറുഗോളങ്ങളെ വിളിക്കുന്നത് :

Aപ്ലാനറ്റെസിമലുകൾ

Bപ്രോട്ടോപ്ലാനറ്റുകൾ

Cക്ഷുദ്രഗ്രഹങ്ങൾ

Dധൂമകേതുക്കൾ

Answer:

A. പ്ലാനറ്റെസിമലുകൾ

Read Explanation:

ഗ്രഹങ്ങളുടെ രൂപീകരണം

  • ഗ്രഹങ്ങൾ വികസിച്ചുവന്നത് താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ്  നെബുലക്കുള്ളിലെ വാതകക്കൂട്ടങ്ങളുടെ കേന്ദ്രീകരണങ്ങളാണ് നക്ഷത്രങ്ങൾ.

  • ഈ വാതകക്കൂട്ടത്തിനുള്ളിലെ ഗുരുത്വാകർഷണ ബലം ഒരു അകക്കാമ്പിൻ്റെയും അതിനെ വലംവയ്ക്കുന്ന വാതകങ്ങളും പൊടിപടലങ്ങളുമടങ്ങിയ ആവരണത്തിൻ്റെയും രൂപീകരണത്തിനും കാരണമായി.

  • അടുത്ത ഘട്ടത്തിൽ നക്ഷത്രങ്ങളെ ചുറ്റിനിന്ന മേഘരൂപങ്ങൾ ഘനീഭവിച്ച് ചെറുഗോളക വസ്തുക്കൾ രൂപംകൊണ്ടു. 

  • ഗ്രഹങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനമായ ഈ ചെറുഗോളങ്ങളെ 'പ്ലാനറ്റെസിമലുകൾ' എന്ന് വിളിക്കുന്നു. 

  • ഈ ചെറുഗോളങ്ങൾക്കിടയിലെ കൂട്ടിയിടിമൂലവും ഗുരുത്വാകർഷണംമൂലവും ഇവയുടെ വലിപ്പം കൂടിവന്നു.

  • അടുത്തഘട്ടത്തിൽ നിരവധിയായ പ്ലാനറ്റെസിമലുകൾ പരസ്പരം കൂട്ടിച്ചേർന്ന് ഏതാനും ചില വലിയ ഗോളങ്ങളായി പരിണമിച്ചു. ഇതാണ് ഗ്രഹങ്ങൾ.


Related Questions:

ഇറിസിൻ്റെ ഉപഗ്രഹം ?
സൗരയൂഥത്തിലെ ഏറ്റവും അധികം അഗ്നി പർവതങ്ങൾ ഉള്ള ഉപഗ്രഹം ഏതാണ് ?
സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം
സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവത (വീനസ്) യുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ?
ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നു. ഇവയാണ് :