Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാൻവില്ലെ നയങ്ങളുമായി ബന്ധപ്പെട്ട 1765ലെ കോർട്ടറിങ് നിയമം താഴെ പറയുന്ന ഏത് വ്യവസ്ഥയാണ് അമേരിക്കൻ കോളനികൾക്ക് മേൽ ഏർപ്പെടുത്തിയത്?

Aഅമേരിക്കൻ കറൻസിയുടെ അച്ചടി നിർത്തലാക്കി

Bബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി

Cഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് അമിത നികുതി ഏർപ്പെടുത്തി

Dരേഖകൾ, പേപ്പറുകൾ, ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി

Answer:

B. ബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി

Read Explanation:

ഗ്രാൻവില്ലെ നയങ്ങൾ  (Granville Measures)

  • സപ്തവത്സര യുദ്ധത്തിന് ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.
  • 1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്
  • ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville  Measures  എന്ന പേര് ലഭിച്ചത്

ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയമങ്ങൾ:

  • 1764 ലെ പഞ്ചസാര നിയമം
    • ഈ നിയമ പ്രകാരം ഫ്രാൻസിൽ നിന്നും സ്പെയിനിൽ  നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് അമിത നികുതി ഏർപ്പെടുത്തി.
  • കറൻസി നിയമം 1764
    • അമേരിക്കൻ കറൻസിയുടെ അച്ചടി നിർത്തലാക്കി
  • കോർട്ടറിങ് നിയമം 1765
    • ബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി
  • സ്റ്റാമ്പ് നിയമം 1765
    • രേഖകൾ, പേപ്പറുകൾ, ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി

Related Questions:

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ് ആര്?

Which of the following statements are true?

1.In 1767 fresh taxes were imposed on glass,paper,paints extra through townshend laws.

2.After the ensuing protests and the notorious Boston massacre the townshend laws were repealed.

ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ?
The Townshend laws were imposed by the British in American colonies in the year of ?
ഇവയിൽ ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന ഏതാണ്?