Challenger App

No.1 PSC Learning App

1M+ Downloads
ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുന്നതും ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതും ?

Aപ്ലാസന്റ

Bഎംബ്രിയോ

Cഅമ്നിയോട്ടിക് ദ്രവം

Dഎൻഡോമെട്രിയം

Answer:

C. അമ്നിയോട്ടിക് ദ്രവം

Read Explanation:

  • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം - അമ്നിയോൺ 
  • ഭ്രൂണത്തിന് സംരക്ഷണം നൽകുന്ന അമ്നിയോണിലെ ദ്രാവകം - അമ്നിയോട്ടിക്  ദ്രവം
  • ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുന്നതും ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതും ഈ ദ്രവമാണ് 
  • എൻഡോമെട്രിയം - ഭ്രൂണം പറ്റിപിടിച്ച് വളരുന്ന ഗരഭാശയഭിത്തിയുടെ ഉള്ളിലെ പാളി 
  • പ്ലാസന്റ - ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗം 
  • ഭ്രൂണത്തിന് ആവശ്യമായ ഓക്സിജൻ , പോഷക ഘടകങ്ങൾ എന്നിവ ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ് 
  • ഗർഭസ്ഥ ശിശുവിനെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം - പൊക്കിൾക്കൊടി 
  • മനുഷ്യനിലെ ശരാശരി ഗർഭകാലാവധി - 270 - 280 ദിവസം 

Related Questions:

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 11 മുതൽ 19 വയസ്സുവരെ ഉള്ള കാലഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു ?

സിക്താണ്ഡ(Zygote)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ബീജസംയോഗത്തിലൂടെ രൂപപ്പെടുന്നു
  2. അനേകം പുംബീജങ്ങൾ അണ്ഡവുമായി കൂടിച്ചേർന്നാണ് സിക്താണ്ഡം രൂപം കൊള്ളുന്നത്
  3. ഒറ്റക്കോശമായ സിക്താണ്ഡം വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണമായി മാറുന്നു.
    അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?
    പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂല സാഹചര്യത്തിൽ പുതിയ ജീവിയായും വളരാനും കഴിയുന്ന സൂഷ്മ കോശങ്ങളായ രേണുക്കൾ ഉൽപാദിപ്പിക്കുന്ന ജീവിയാണ് ?
    ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?