Challenger App

No.1 PSC Learning App

1M+ Downloads
ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ ഏതൊക്കെ ആയിട്ട് വർഗീകരിക്കുന്നു

Aഅമോർഫസ് ഖരങ്ങൾ

Bപരൽ രൂപത്തിലുള്ള ഖരങ്ങൾ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

അമോർഫസ് ഖരങ്ങളും പരൽ രൂപത്തിലുള്ള ഖരങ്ങളും (Amorphous and Crystalline solids)

  • ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാന ത്തിൽ ഖരങ്ങളെ വർഗീകരിക്കുന്നത്

പരലുകൾ എന്നും അമോർഫസ് എന്നും

  • ഒരു പരൽ രൂപത്തിലുള്ള ഖരം സ്‌ഥിര ജ്യാമിതീയ ഘടനയുള്ള ധാരാളം ചെറു പരലുകളാൽ നിർമിതമാണ്.

  • പരലിൽ ഘടക കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ അല്ലെങ്കിൽ അയോണുകൾ) ക്രമത്തിൽ അടുക്കിയിരിക്കു കയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.

  • ഒരു പരലിൽ ഒരു മേഖലയിലെ ക്രമരൂപം മനസ്സിലാക്കിയാൽ പരലിലെ മറ്റൊരു മേഖല എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ യഥാർഥ സ്ഥാനം നമുക്ക് പ്രവചിക്കാൻ കഴിയും.

  • പരൽ ഘടനയിൽ കണികകൾക്കു ദീർഘ പരിധിക്രമം (long range order) ആണുള്ളത്.

  • സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്

ദീർഘപരിധി ക്രമം


Related Questions:

ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ____, ____ എന്നിവയുടെ കൃത്യമായ ഒരേസമയം അളക്കുന്നതിനെ നിരാകരിക്കുന്നു.
ചെറിയ ആരമുള്ള കാപ്പിലറി ട്യൂബിന് കേശിക ഉയർച്ച എപ്രകാരമായിരിക്കും?
ദ്രാവകത്തിലെ തന്മാത്രകൾ ഖരത്തിലെ തന്മാത്രകളുമായി, ശക്തമായി ആകർഷിക്കപ്പെടുകയാണെങ്കിൽ അത് Ssl നെ കുറയ്ക്കുകയും, തൽഫലമായി cos θ കൂടുകയോ, θ കുറയുകയോ ചെയ്യുന്നു. എങ്കിൽ ഈ സാഹചര്യത്തിൽ സമ്പർക്കകോൺ എപ്രകാരമായിരിക്കും?
വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?
അനിശ്ചിതത്വ തത്വത്തിന്റെ അർത്ഥമെന്താണ്?