Challenger App

No.1 PSC Learning App

1M+ Downloads
'ചതുർബാഹുവായ സുബ്രഹ്മണ്യനെ' പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?

Aഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Bഎരുത്താവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Cചാക്ക സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Dഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Answer:

A. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Read Explanation:

  • കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം.
  • ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്.
  • കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ്.
  • പഴയ തിരുവിതാംകൂർ ദേശത്ത്  മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്.
  • കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

Related Questions:

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?
പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം ഏതു ജില്ലയിൽ ആണ് ?
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?
പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?