ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?
Aശ്രീ ഗുപ്തൻ
Bഘടോൽകച ഗുപ്തൻ
Cസന്ദുഷ്ണ ഗുപ്തൻ
Dസമുദ്ര ഗുപ്തൻ
Answer:
B. ഘടോൽകച ഗുപ്തൻ
Read Explanation:
ചന്ദ്രഗുപ്തൻ ഒന്നാമൻ
ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.
അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.
ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു.
ലിഛാവികളുടെ സഹായത്തോടെ ആദ്യം പാടലീപുത്രം പിടിച്ചടക്കി.
ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.
ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.
എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.