Challenger App

No.1 PSC Learning App

1M+ Downloads
ചരക്ക് സേവന നികുതി (GST) എന്നാൽ :

Aപ്രത്യക്ഷ നികുതി മാത്രം

Bപ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ചേർന്നത്

Cപരോക്ഷ നികുതിയും ഭൂനികുതിയും ചേർന്നത്

Dപരോക്ഷ നികുതി മാത്രം

Answer:

D. പരോക്ഷ നികുതി മാത്രം

Read Explanation:

ചരക്ക് സേവന നികുതി (GST)

  • ഉപഭോക്താവിൽ നിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി.
  • ഇന്ത്യയിലുടനീളം ചരക്കുകളുടെയും സേവനങ്ങളുടെയും നിർമ്മാണം, വിൽപ്പന, ഉപഭോഗം എന്നിവയ്ക്കുള്ള വ്യാപകമായ പരോക്ഷനികുതിയാണ് ചരക്ക് സേവന നികുതി.
  • ജി.എസ്.ടിയുടെ പൂർണരൂപം - ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ചരക്ക് സേവന നികുതി)
  • ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2016 സെപ്റ്റംബർ 8
  • ഇന്ത്യയില്‍ ചരക്കു സേവന നികുതി (GST) നിലവില്‍ വന്നത്‌ - 2017 ജൂലൈ 1
  • ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി നിയമം - 101-ാം ഭേദഗതി (2016)
  • ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ - 122-ാം ഭരണഘടന ഭേദഗതി ബിൽ
  • ഭരണഘടനയിൽ GSTയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - ആർട്ടിക്കിൾ 246A 
  • ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌തത്‌ - പ്രണബ് മുഖർജി & നരേന്ദ്രമോദി (2017 ജൂൺ 30)
  • ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌ത വേദി - സെൻട്രൽ ഹാൾ, പാർലമെന്റ് 
  • ജി.എസ്.ടിയുടെ ആപ്തവാക്യം - വൺ നേഷൻ, വൺ ടാക്‌സ്, വൺ മാർക്കറ്റ്
  • ജി.എസ്.ടി ആരംഭിച്ച ആദ്യ രാജ്യം - ഫ്രാൻസ് (1954)
  • കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ജി.എസ്.ടി ചുമത്തുന്നതിനെ പറയുന്നത് - ഇരട്ട ജി.എസ്.ടി 
  • ഇന്ത്യയിൽ നിലവിലുള്ളത് ഏത് ജി.എസ്.ടി മാതൃകയാണ് - ഇരട്ട ജി.എസ്.ടി 

Related Questions:

ലോകത്തിലെ ആദ്യത്തെ GST CALCULATOR പുറത്തിറക്കിയ കമ്പനി ?
എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?
ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?
Who was named the chairman of the Empowered committee of state finance ministers on Goods and Services Tax (GST)?

Which of the following products are outside the purview of GST?

1.Alcohol for human consumption

2.Electricity

3.Medicines

Choose the correct option