App Logo

No.1 PSC Learning App

1M+ Downloads
ചാക്യർകൂത്തിലെ ഏക വാദ്യം?

Aമിഴാവ്

Bഇടയ്ക്ക

Cതുടി

Dവീക്കൻ ചെണ്ട

Answer:

A. മിഴാവ്

Read Explanation:

  • കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രകലയാണ് കൂത്ത്. ആദ്യകാലത്ത് പ്രബന്ധകൂത്ത് എന്ന പേരിലറിയപ്പെടുന്ന ഈ കലാരൂപം മുന്‍ കാലങ്ങളില്‍ ചാക്യാര്‍ സമുദായത്തില്‍പ്പെട്ടവര്‍ മാത്രം അവതരിപ്പിച്ചിരുന്നതിനാല്‍ ചാക്യാര്‍ കൂത്തെന്ന് പേര് വന്നു.
  • പണ്ടു ക്ഷേത്രങ്ങള്‍ക്കുള്ളിലെ കൂത്തമ്പലങ്ങളില്‍ മാത്രമാണ് കൂത്ത് അവതരിപ്പിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ഇതിൽ അഭിനയിക്കുന്നത്. അയാള്‍ക്ക് വിദൂഷകന്റെ വേഷമാണ്.
  • കഥ പറയുന്നതിനൊപ്പം ആംഗികസാത്വികാഭിനയങ്ങളിലൂടെ ചാക്യാർ അവതരണം ഹൃദ്യമാക്കുന്നു. പുരാണകഥാവതരണത്തിനിടയ്ക്ക് സമകാലീന ജീവിതാവസ്ഥകളെ കൂടി അനാവൃതമാക്കി ധാര്‍മ്മിക പ്രചോദനത്തിനുതകുന്ന തരത്തിലാണ് കൂത്ത് അവതരിപ്പിക്കുന്നത്.
  • ആദ്യാവസാനം പരിഹാസ രൂപത്തിൽ ഏകാംഗഭിനയത്തില്‍ ചാക്യാര്‍ രംഗത്ത് വന്ന് രംഗവന്ദനം ചൊല്ലി കഴിഞ്ഞാല്‍ ചാരി എന്ന് പേരുള്ള നൃത്തം തുടങ്ങും. പിന്നീട് ഗദ്യപദ്യങ്ങള്‍ ചൊല്ലി അര്‍ത്ഥം പറയും.

Related Questions:

താഴെ പറയുന്നവയിൽ കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യോപകരണം ഏതാണ് ?
അസുരവാദ്യം എന്നറിയപ്പെടുന്നത് ?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?