Challenger App

No.1 PSC Learning App

1M+ Downloads

ചാലക്കുടിപുഴയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

  1. കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി
  2. ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
  3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി
  4. പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു.

    Aiii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, iv തെറ്റ്

    Div മാത്രം തെറ്റ്

    Answer:

    C. i, iv തെറ്റ്

    Read Explanation:

    ചാലക്കുടിപ്പുഴ 

    • ആകെ നീളം -145.5 കി.മീ
    • ഉത്ഭവസ്ഥാനം - ആനമല
    • പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ
    • കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി.
    • ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
    • ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി.

    ചാലക്കുടിപ്പുഴയിലെ  ജലവൈദ്യുത പദ്ധതികൾ

    • പെരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി
    • ഷോളയാര്‍ ജലവൈദ്യുത പദ്ധതി

    • ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം
    • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
    • കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍.
    • തൃശ്ശൂരിലെ തുമ്പൂർമുഴിയിൽ ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ.

    NB:കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി : ചന്ദ്രഗിരി പുഴ

    ചന്ദ്രഗിരി പുഴ തന്നെയാണ് പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും അറിയപ്പെടുന്നത്.


    Related Questions:

    കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?
    What was the theme for World Ocean Day in 2023?
    Which river is mentioned in William Logan's Malabar Manual?
    കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
    കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?