Challenger App

No.1 PSC Learning App

1M+ Downloads
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?

Aശാരീരികം

Bദൃശ്യ-സ്ഥലപരം

Cവൈകാരികം

Dകലാപരം

Answer:

B. ദൃശ്യ-സ്ഥലപരം

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  • 9  ബഹുമുഖ ബുദ്ധിയിൽ ഒന്നാണ് ദൃശ്യ സ്ഥലപര ബുദ്ധി. 
ദൃശ്യ-സ്ഥലപര ബുദ്ധി
  • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
  • ചിത്രം വരയ്ക്കല്‍മാപ്പുകള്‍ തയ്യാറാക്കല്‍രൂപങ്ങള്‍ നിര്‍മിക്കല്‍നിറം നല്‍കല്‍കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
  • വസ്തുക്കളുടെ സ്ഥാനം നിർണയിക്കുക , വസ്തുവിൻ്റെ  അസാന്നിധ്യത്തിലും അതിൻറെ സവിശേഷത മനസ്സിലാക്കാൻ കഴിയുന്നു.

Related Questions:

"ഉദ്ദേശ്യപൂർവ്വം പെരുമാറാനും യുക്തിസഹമായി ചിന്തിക്കാനും പരിസ്ഥിതിയുമായി വിജയകരമായി ഇടപഴകാനുമുള്ള വ്യക്തിയുടെ ആഗോള ശേഷി അല്ലെങ്കിൽ മൊത്തത്തിലുള്ള ശേഷി ആണ് ബുദ്ധി" എന്നു അഭിപ്രായപ്പെട്ടത് ആര് ?
മലയാളത്തിൽ ഒരു പൊതു ബുദ്ധിശോധകം തയാറാക്കിയത് ആര് ?
'ഋതുക്കൾ മാറുമ്പോൾ ദിനരാത്രങ്ങളുടെ സമയ ദൈർഗ്യത്തിൽ മാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട് ?'ഈ ചോദ്യം ഏതുതരം ബുദ്ധി പരീക്ഷയാണ് ?
പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി ?
ഡാനിയേൽ ഗോൾമാൻ വൈകാരിക ബുദ്ധി എന്ന ആശയം തൻറെ ഏത് പുസ്തകത്തിലൂടെയാണ് മുന്നോട്ടുവെച്ചത് ?