App Logo

No.1 PSC Learning App

1M+ Downloads
ചിത്രരചന, നീന്തൽ, അനുകരണം ഇവയിലെല്ലാം രാമുവിന് വളരെയധികം താല്പര്യമാണ്. എന്നാൽ സെമിനാർ, അഭിമുഖം നടത്തൽ ഇവയെല്ലാം രാമുവിന് വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയിലാണ് രാമു പിന്നോട്ട് നിൽക്കുന്നത് ?

Aവാചിക / ഭാഷാപര ബുദ്ധി

Bദൃശ്യ / സ്ഥലപര ബുദ്ധി

Cവ്യക്ത്യാന്തര ബുദ്ധി

Dകായിക / ചാലക ബുദ്ധി

Answer:

A. വാചിക / ഭാഷാപര ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. വാചിക / ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി / കായിക - ചാലക ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

വാചിക / ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence) :-

പദങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ആശയവിനിമയത്തിന് ഭാഷ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള ബുദ്ധി. 


Related Questions:

വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു മാറാനും സാഹചര്യങ്ങൾ അനുകൂലമാക്കാനും ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.
ബുദ്ധിപൂർവ്വക വ്യവഹാരത്തിൽ അമൂർത്ത ചിന്തനത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?
ജെ. പി. ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം (Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത് ?
ഒരിക്കൽ യാത്ര ചെയ്ത വഴിയിലൂടെ വീണ്ടും തെറ്റാതെ യാത്ര ചെയ്യാൻ സാധിക്കുന്നു. ഇത് ബഹുമുഖ ബുദ്ധിയിൽ ഏത് ബുദ്ധിയിൽ ഉൾപ്പെടുന്നു ?
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?