App Logo

No.1 PSC Learning App

1M+ Downloads
ചില പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനും അവയക്കു പരിശോധന വാറന്റുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 100

Cസെക്ഷൻ 101

Dസെക്ഷൻ 102

Answer:

A. സെക്ഷൻ 98

Read Explanation:

  • സെക്ഷൻ 98 (1) - വർത്തമാനപ്പത്രമോ, പുസ്‌തകമോ, അല്ലെങ്കിൽ

  • ഏതെങ്കിലും രേഖയോ BNS-2023ലെ 152, 196, 197, 294, 295, 299 ഇവയിൽ ഏതെങ്കിലും വകുപ്പിന് കീഴിൽ ശിക്ഷാർഹമായ എന്തെങ്കിലും പ്രസിദ്ധീകരണം അടങ്ങുന്നതാണെന്ന് സ്റ്റേറ്റ് ഗവൺമെന്റിന് തോന്നുന്നിടത്ത്, സംസ്ഥാന ഗവൺമെൻ്റിന് വിജ്ഞാപനം വഴി, അതിൻ്റെ കാരണങ്ങൾ പ്രസ്‌താവിച്ചുകൊണ്ട് അത്തരം പ്രസിദ്ധീകരണങ്ങളെ കണ്ടുകെട്ടുന്നതായി പ്രഖ്യാപിക്കാവുന്നതും,

  • അപ്പോൾ, അത്, ഇന്ത്യയ്ക്കുള്ളിൽ എവിടെ കണ്ടാലും ഏതു പോലീസ് ഉദ്യോഗസ്ഥനും പിടിച്ചെടുക്കാവുന്നതും, കൂടാതെ, ഏതൊരു മജി‌സ്ട്രേറ്റിനും വാറന്റ് മുഖേന Sub Inspector റാങ്കിൽ കുറയാത്ത ഏതൊരു പോലീസ് ഉദ്യോഗസ്ഥനും ഏതു സ്ഥലത്തും പ്രവേശിക്കാനും അത്തരത്തിലുള്ള രേഖകൾ ഉണ്ടോയെന്ന് പരിശോധനയും നടത്താൻ അധികാരം നൽകാവുന്നതാണ്.

  • 98(2) - ഈ വകുപ്പിലും, 99-ാം വകുപ്പിലും -

    " വർത്തമാനപത്രം", "പുസ്ത‌കം" എന്നിവയ്ക്ക് 1867-ലെ Press and Registration of Books Act പ്രകാരമുള്ള അർത്ഥമുണ്ടായിരിക്കുന്നതും,

    "രേഖ"യിൽ ഏതെങ്കിലും വർണ്ണചിത്രമോ, രേഖാചിത്രമോ ഫോട്ടോയോ മറ്റ് ദൃശ്യമായ പ്രാതിനിധ്യമോ ഉൾപ്പെടുന്നു

  • 98 (3) -വകുപ്പ് -99-ലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ ഈ വകുപ്പ് പ്രകാരം പാസ്സാക്കിയാ ഉത്തരവോ നടപടികളോ ഏതെങ്കിലും കോടതിയിൽ ചോദ്യപ്പെടാൻ പാടുള്ളതല്ല


Related Questions:

BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
  2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.

    താഴെപ്പറയുന്നവയിൽ BNSS ലെ സെക്ഷൻ 177 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 176-ാം വകുപ്പിൻ കീഴിൽ ഒരു മജി‌സ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും , സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട
    2. മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.
      നോൺ കൊഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
      മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
      അന്വേഷണത്തിലെ നടപടികളുടെ ഡയറിയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?